മുല്ലക്കൊടി :- മുല്ലക്കൊടി എ.യു.പി സ്കൂളിൽ വാർഷികാഘോഷത്തിൻ്റെ ഭാഗമായി കിഡ്സ്ഫെസ്റ്റും കായികോത്സവവും സംഘടിപ്പിച്ചു. ലോക പഞ്ചഗുസ്തി ചാമ്പ്യൻ പ്രിയ പ്രമോദ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് കെ.വി സുധാകരൻ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ എം.പി സജിതകുമാരി, സി.കെ ഇന്ദുമതി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സി.സുധീർ സ്വാഗതവും കെ.പി അബ്ദുൾ ഷുക്കൂർ നന്ദിയും പറഞ്ഞു.