കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി ഉൾപ്പെടുത്തി സംഗീതോപകരണവും കുടുംബശ്രീ ജില്ലാ മിഷന്റെ വകയായി സ്പോർട്സ് കിറ്റും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി അധ്യക്ഷത വഹിച്ചു. CDS ചെയർപേഴ്സൺ ദീപ ആശംസ നേർന്നു. CDS മെമ്പർമാർ, CDS അക്കൗണ്ടന്റ് , വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വാർഡ് മെമ്പർ സീമ കെ.സി സ്വാഗതവും ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ പ്രസന്ന കെ.പി നന്ദിയും പറഞ്ഞു.