ഭാരത് സ്കൗട്ട് & ഗൈഡ് തളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷൻ നിർമിക്കുന്ന സ്നേഹഭവനത്തിന് കുറ്റിയടിച്ചു


കുറ്റ്യാട്ടൂർ :- ഭാരത് സ്കൗട്ട് & ഗൈഡ് തളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷൻ നിർമിക്കുന്ന സ്നേഹഭവനത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി റെജി നിർവഹിച്ചു. ജില്ലാ ട്രെയിനിങ് കമ്മിഷണർ (ഗൈഡ്) കെ.കെ അനിത അധ്യക്ഷത വഹിച്ചു. സ്നേഹഭവനത്തിന് ഭൂമി സൗജന്യമായി നൽകിയ ദിവാകരനെ ചടങ്ങിൽ അനുമോദിച്ചു.

തളിപ്പറമ്പ് ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ.ഹേമന്ത്, ട്രഷറർ എം.പി ഷാജി, ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.സി സതി, കെ.സി ഹബീബ്, ദിവാകരൻ, കെ.കെ ഹരിഗോവിന്ദ്, അർക്കിടെക്ട്‌ ബാബു പണ്ണേരി, സുഗത കുമാരി, കുറ്റ്യാട്ടൂർ എ.യു.പി സ്കൂൾ പി ടി എ പ്രസിഡന്റ്‌ കെ.മധു, എം പി ടി എ പ്രസിഡന്റ് പുഷ്പ എന്നിവർ സംസാരിച്ചു. 

Previous Post Next Post