കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി വിദ്യാഭിവർധിനി വായനശാല & ഗ്രന്ഥാലയവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി ലഹരിക്കെതിരെ അക്ഷരദീപം തെളിയിച്ചു. കരിങ്കൽക്കുഴിയിൽ നടന്ന പരിപാടിയിൽ സി.തമ്പാൻ (സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്) ബോധവൽക്കരണ ക്ലാസ്സെടുത്തു.
പി.പി കുഞ്ഞിരാമൻ അധ്യക്ഷനായി. ഡോ.രമേശൻ കടൂർ, കെ.വി ശശീന്ദ്രൻ, കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി.രമേശൻ സ്വാഗതവും പി.വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.