സേവാഭാരതി കൊളച്ചേരി നിർമിച്ചു നൽകുന്ന വീടിന്റെ കട്ടിള വെപ്പ് കർമ്മം നടന്നു


കൊളച്ചേരി :- അവിവാഹിതയും ക്യാൻസർ രോഗ ബാധിതയുമായ പുഷ്പയ്ക്ക് വേണ്ടി സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ചേലേരി ഈശാന മംഗലത്ത് നിർമിച്ചു നൽകുന്ന വീടിന്റെ കട്ടിള വെപ്പ് കർമ്മം നടന്നു. 

രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് വ്യവസ്ഥ പ്രമുഖ് സജീവൻ മാസ്റ്റർ, ജില്ലാ സമ്പർക്ക പ്രമുഖ് മുണ്ടേരി നാരായണൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ദേവരാജൻ പി.വി, സേവാഭാരതി കൊളച്ചേരി സമിതി പ്രസിഡന്റ് പ്രശാന്തൻ.ഒ, വൈസ് പ്രസിഡന്റ് സജീവൻ അലക്കാടൻ, സേവാഭാരതി പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post