തീവണ്ടിയിലും പ്ലാറ്റ്ഫോമിലും ജോലിചെയ്യുന്ന വനിതാ ആർ.പി.എഫുകാരുടെ സ്വയരക്ഷയ്ക്ക് ഇനി 'മുളക് സ്പ്രേ '


കണ്ണൂർ :- തീവണ്ടിയിലും പ്ലാറ്റ്ഫോമിലും ജോലിചെയ്യുന്ന റെയിൽവെ സുരക്ഷാ സേനയിലെ (ആർ.പി.എഫ്.) വനിതാ ഉദ്യോഗസ്ഥർക്ക് സ്വയരക്ഷയ്ക്ക് മുളക് സ്പ്രേ നൽകുമെന്ന് ഡയറക്ടർ ജനറൽ മനോജ് യാദവ് അറിയിച്ചു. വനിതാ ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായം ആരാഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. റെയിൽവേ ഗേറ്റുകളിൽ (ലെവൽക്രോസ്) ജോലിചെയ്യുന്ന വനിതാ ജീവനക്കാർക്ക് മുൻപ് കുരുമുളക് പ്രേ നൽകിയിരുന്നു. തീവണ്ടികളിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളെ സഹായിക്കുന്ന റെയിൽവേയുടെ മേരി സഹേലി (എൻ്റെ കൂട്ടുകാരി) പദ്ധതിയുടെ പ്രധാന ഭാഗമാണ് വനിതാ ആർ.പി.എഫ് ഉദ്യോഗസ്ഥർ. ഇന്ത്യയിൽ 250 മേരി സഹേലി ടീമുകളുണ്ട്. 

പാലക്കാട് ഡിവിഷനിൽ 68 വനിതാ ഉദ്യോഗസ്ഥരുണ്ട്. 23 തീവണ്ടികളിലായി ഇവർ പ്രവർത്തിക്കുന്നു. ആർ.പി.എഫിനു കീഴിൽ റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷൽ ഫോഴ്‌സും (ആർ.പി.എസ്.എഫ്.) ഉണ്ട്. വനിതാ ആർ.പി.എഫ്. ഉദ്യോഗസ്ഥർ : ഇൻസ്പെക്ടർ-68, സബ് ഇൻസ്പെക്ടർ-379, അസി. സബ് ഇൻസ്പെക്ടർ- 73, ഹെഡ് കോൺ സ്റ്റബിൾ-465, കോൺസ്റ്റബിൾ-5007, ആകെ-5992.

Previous Post Next Post