കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമ ബത്ത ഉയർത്തി
ദില്ലി :- ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമ ബത്ത കേന്ദ്ര സർക്കാർ ഉയർത്തി. 53% ൽ നിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്. 48.66 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സർവീസ് പെൻഷൻകാർക്കും വർധനവിൻ്റെ ഗുണം ലഭിച്ചു. 2025 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് 2 ശതമാനം ഡിഎ വർധന നടപ്പാക്കുന്നത്.