ബസുകൾ മത്സരയോട്ടം നടത്തരുത്, സമയക്രമം പാലിക്കണമെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി


കണ്ണൂർ :- നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആശുപത്രി ബസ് സ്റ്റാൻഡിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ സമയക്രമം പാലിക്കണമെന്ന നിർദ്ദേശവുമായി ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി. ആശുപത്രി ബസ് സ്റ്റ‌ാൻഡിൽ നിന്ന് പുറപ്പെടുന്ന ബസു കളിൽ ഭൂരിഭാഗവും പ്രഭാത് ജംക്ഷൻ- പ്ലാസ- റെയിൽവേ സ്‌റ്റേഷൻ- മുനീശ്വരൻ കോവിൽ വഴിയാണ് വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. 

ഈ ബസുകൾ സമയക്രമം പാലിക്കാതെ തോന്നിയതു പോലെ നിർത്തിയിട്ട് യാത്രക്കാരെ കയറ്റി ഇഴഞ്ഞു നീങ്ങുന്ന അവസ്‌ഥ നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാക്കുന്നുണ്ട്. ഇതുകാരണം യാത്രക്കാർക്ക്ഉണ്ടാകുന്ന ക്ലേശത്തിനു പുറമേ മോട്ടർ വാഹന വകുപ്പ്, പൊലീസ് എന്നിവർ ചുമത്തുന്ന പിഴ ബസ് ഉടമകൾക്ക് നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി ബസ് സ്‌റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ടൗൺ ബസുകളുടെ ഉടമകളുമായി ചേർന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി നടത്തിയ യോഗത്തിലാണ് 15 മുതൽ നടപ്പാക്കേണ്ട വിധത്തിൽ നിർദ്ദേശം വച്ചത്.

നിർദ്ദേശങ്ങൾ

. ആശുപത്രി ബസ് സ്റ്റാന്റിഡിൽ നിന്ന് വടക്ക്, തെക്ക് ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന ബസു കൾ 15 മിനിട്ടിനുള്ളിൽ കാൽടെക്സ്, കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്, തെക്കീ ബസാർ കോഫി ഹൗസ് എന്നിവ കടന്നുപോകണം.

. ആശുപത്രി ബസ് സ്‌റ്റാൻഡിൽ നിന്നും കൃത്യസമയത്ത് പുറപ്പെട്ട് അംഗീകൃത സ്‌റ്റോപ്പുകളിൽ മാത്രം നിർത്തി യാത്രക്കാരെ കയറ്റിയ ഉടൻ നീങ്ങണം.

. റൂട്ടിൽ മത്സരയോട്ടം നടത്തരുത്. അനുവദനീയമല്ലാത്ത പ്രവണതകൾ ബസ് ജീവനക്കാരുടെ ഇടയിൽ നിന്നുണ്ടായാൽ ബസ്  ഉടമകൾ തന്നെ പരിഹരിക്കണം.

Previous Post Next Post