തീർഥാടകർക്ക് വിഷുക്കൈനീട്ടം ; അയ്യപ്പന്റെ സ്വർണ്ണ ലോക്കറ്റ് വിഷുവിന് പുറത്തിറക്കും


ശബരിമല :- തീർഥാടകർക്ക് വിഷുക്കൈനീട്ടമായി അയ്യപ്പ സ്വാമിയുടെ സ്വർണ ലോക്കറ്റ് ഏപ്രിൽ 14ന് സന്നിധാനത്തു പുറത്തിറക്കും. ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗം ഇതിന് അനുമതി നൽകി. ജിആർടി (തമിഴ്‌നാട്), കല്യാൺ (കേരളം) എന്നിവയാണ് ദേവസ്വം ബോർഡിനു വേണ്ടി 1, 2, 4, 6, 8 ഗ്രാം ലോക്കറ്റു കൾ പുറത്തിറക്കുന്നത്. സന്നിധാനത്തെ ദേവ സ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് വഴിയാണു വിൽപന. 

ഓൺലൈനായും ദേവസ്വം ഓഫി സിൽ പണമടച്ചും വാങ്ങാം. പൂജിച്ച ശേഷമാണ് ലോക്കറ്റുകൾ നൽകുക. വിൽക്കുന്ന ലോക്കറ്റു കളുടെ നിശ്ചിത ശതമാനം തുക ദേവസ്വം ബോർഡിനു ലഭിക്കും. ദേവസ്വത്തിന്റെ സ്വർ ണം ഉപയോഗിക്കാത്തതിനാൽ ഹൈക്കോടതി യുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേ ശപ്രകാരം വിഷുവിനു തന്നെ ലോക്കറ്റ് പുറത്തി റക്കാൻ തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജി കുമാർ എന്നിവർ പറഞ്ഞു.

Previous Post Next Post