കണ്ണൂർ :- കണ്ണൂർ റെയിൽവേ മുത്തപ്പൻ ക്ഷേത്ര ഉത്സവം മാർച്ച് 6 മുതൽ 9 വരെ നടക്കും. നാളെ മാർച്ച് 6 വ്യാഴാഴ്ച രാവിലെ 9.45 നും 10.55 നും ഇടയിൽ ക്ഷേത്രം തന്ത്രി വെങ്ങിലോട്ടില്ലം ഗിരീഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ കൊടിയേറ്റം നടത്തും. രാവിലെ നാരായണീയ പാരായണം. വൈകുന്നേരം 6.30-ന് തിരുവാതിരകളിയും കൈകൊട്ടിക്കളിയും.
വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 വരെ നാരായണീയ പാരായണം. ഉച്ചയ്ക്ക് 12-നും ഒന്നിനും ഇടയിൽ മുത്തപ്പനെ മലയിറക്കൽ. 12.30 മുതൽ 2.30വരെ ഊട്ടുസദ്യ വൈകുന്നേരം 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടം. 6.30-ന് കണ്ണൂർ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ മുത്തപ്പനെ മലയിറക്കൽ. വൈകുന്നേരം 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടം. അഞ്ചിന് ഗുള കൻ വെള്ളാട്ടം. രാത്രി 8.30-ന് കാഴ്ചവരവ്. 11 മണിക്ക് കളിക്കപ്പാട്ട്. തുടർന്ന് റെയിൽവേ മുത്തപ്പൻ ആരൂഢ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന കലശം വരവ് ക്ഷേത്രത്തിലേക്ക് ആനയിക്കും.
ഞായറാഴ്ച പുലർച്ചെ 4 മണിക്ക് ഗുളികൻതിറ. 5 മണിക്ക് തിരുവപ്പന. മുത്തപ്പനെ മല കയറ്റിയതിന് ശേഷം കൊടിയിറക്കൽ.