ചേലേരി മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം ലഹരിക്കെതിരെ അക്ഷര വെളിച്ചം തെളിയിച്ചു


ചേലേരി :- ചേലേരി മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ അക്ഷര വെളിച്ചം തെളിയിക്കലും ബോധവൽക്കരണ പരിപാടികളും നടത്തി. ബോധവൽക്കരണ യോഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് സി.കെ ജനാർദനൻ മാസ്റ്റർ അധ്യക്ഷനായി.

റിട്ട: എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എ.പി രാജീവൻ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. ദാമോദരൻ കൊയിലേരിയൻ, പി.കെ രഘുനാഥൻ, മഞ്ജുള ടി.വി, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. എം.രജീഷ്, കെ.സതീല, കെ.രാഗേഷ്, എം.സി അഖിലേഷ് കുമാർ, ശ്രുതി വിജേഷ് എന്നിവർ നേതൃത്വം നൽകി.






Previous Post Next Post