കൊച്ചി :- അടുത്തമാസം മുതൽ കേബിൾ ടിവി നിരക്കുകളിൽ വർധന വരുത്തേണ്ട സ്‌ഥിതിയെന്ന് കേരള കേബിൾ ടിവി ഫെഡറേഷൻ. ഏഷ്യാനെറ്റ് ഉൾപ്പെടുന്ന സ്‌റ്റാർ പാക്കേജുകളും ടിവി 10 ഗ്രൂപ്പിന്റെ സ്പോർട്സ് 18 ചാനൽ ഉൾപ്പെടുന്ന ഐകാസ്റ്റ് ബൊക്കെയും ഡിസ്നി ഹോട്സ്റ്റാർ-ജിയോ ലയനത്തോടെ വലിയ നിരക്കുവർധനയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ കേബിൾ ടിവി വരിക്കാർക്ക് ഇഷ്ടചാനലുകൾ ഇന്നത്തെ നിരക്കിൽ ലഭ്യമല്ലാതാകും.
വരിസംഖ്യ 300-325 രൂപ വരെയാകാൻ സാധ്യതയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ഭീമമായ വൈദ്യുതിനിരക്കും ഇലക്ട്രിക് പോസ്റ്റുകളുടെ വാടകയും ജിഎസ്‌ടിയും കേബിൾ ടിവി മേഖലയ്ക്ക് ഉണ്ടാക്കിയിട്ടുള്ള ആഘാതത്തിനു പുറമേയാണ് ഇതെന്നും കഴിഞ്ഞ 7 വർഷക്കാലമായി തുടരുന്ന നിരക്ക് വർധിപ്പിക്കാൻ കേബിൾ ഓപ്പറേറ്റർമാർ നിർബന്ധിതരായിരിക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് ആർ.സുനിൽകുമാർ, ജനറൽ സെക്രട്ടറി സി.വി ഹംസ, ഭൂമിക ഡിജിറ്റൽ കേബിൾ സർവീസ് എംഡി റാൽഫ് ലില്ലിയൻ, ഡയറക്‌ടർ ഇ.ജയദേവൻ എന്നിവർ അറിയിച്ചു.