മയ്യിൽ :- ലഹരി മാഫിയക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് യൂത്ത് വിങിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 മണിക്ക് മയ്യിൽ CRC പരിസരത്ത് ലഹരി വിരുദ്ധജ്വാലയും, ലഹരി ഉപയോഗത്തിന്റെ വിപത്തിനെ കുറിച്ച് ബോധവത്കരണവും ഇന്ന് മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.
ലഹരി വിരുദ്ധ സായാഹ്ന സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തും. മയ്യിൽ പോലീസ് ഇൻസ്പെക്ടർ പി.സി സഞ്ജയ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകും