മയ്യിൽ :- മയ്യിൽ ടൗണിൽ റോഡരികിൽ പൊങ്ങിനിൽക്കുന്ന സ്ലാബ് യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. മയ്യിൽ ടൗണിലെ പെട്രോൾ പമ്പിനു മുൻവശത്തായാണ് നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിലാക്കുന്ന സ്ലാബുള്ളത്. പെടുന്നത് കൂടുതലും ഇരുചക്രവാഹനങ്ങളാണ്. ചെക്ക്യാട്ട് കാവ്- ചാലോട് പ്രധാന പാതയിലാണിതുള്ളത്.
പ്രെട്രോൾ നിറച്ചതിനു ശേഷം വേഗത്തിൽ റോഡിലേക്ക് കയറുന്ന വാഹനങ്ങളാണ് ഉയർന്നു നിൽക്കുന്ന സ്ലാബിൽ കയറി തെന്നി വീഴുന്നത്. അപകടത്തിൽപെട്ട് റോഡിലേക്ക് തെന്നിവീഴുന്ന യാത്രക്കാർക്ക് ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം മുല്ലക്കൊടിയിലെ യുവാവിന്റെ ബൈക്ക് സ്ലാബിൽ തട്ടി തെന്നിവീണ് സാരമായ പരിക്കേറ്റിരുന്നു.