നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് ജൻഡർ റിസോഴ്സ് സെന്ററും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് ദേശ സേവ യു.പി സ്കൂളിൽ നടന്ന പരിപാടിയുടെ ഭാഗമായി വിളംബര ഘോഷയാത്രയും കലാ പരിപാടിയും നടത്തി.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ശ്രീമതി ശ്യാമള.കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ.വി, വാർഡ് അംഗങ്ങളായ ജയകുമാർ, അജിത.എൻ, ഷീബ, ഐ.സി.ഡി.എസ് സൂപ്പർവൈസർ റസീല കെ., കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷീജ.കെ, ദേശസേവ സ്കൂൾ പ്രധാന അധ്യാപിക എം.വി ഗീത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സനീഷ് കെ.സ്വാഗതവും കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ശില്പ.എം നന്ദിയും പറഞ്ഞു. തുടർന്ന് പഞ്ചായത്തിലെ വനിതകളുടെ കലാപരിപാടികൾ അരങ്ങേറി.