നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മത്സ്യ തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പും, മത്സ്യ അനുബന്ധ തൊഴിലാളികൾക്കുള്ള ഐസ് ബോക്സ് വിതരണോദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ.ശ്യാമള, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.ഗിരിജ, മെമ്പർമാരായ ജയകുമാർ പി.കെ, ഷീബ കെ.പി, സൽമത്ത് കെ.വി, വി.വി ഷാജി, സൈഫുദ്ദീൻ നാറാത്ത് , സെക്രട്ടറി അജിത് കുമാർ എ.ജി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അലീന ജോസ്, ഫിഷറീസ് കോഡിനേറ്റർ അർഷിദ നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.