കമ്പിൽ :- ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെയും ചെറുത്ത് നിൽപ്പിൻ്റേയും ഭാഗമായി ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ അക്ഷരദീപം തെളിയിക്കൽ പരിപാടി സംഘടിപ്പിച്ചു.
ചെറുക്കുന്ന് സംഘമിത്ര വായനശാലയിൽ നടന്ന ചടങ്ങിൽ എ.കൃഷ്ണൻ പ്രഭാഷണം നടത്തി. പി.സന്തോഷ് അധ്യക്ഷത വഹിച്ചു. എം.പി രാമകൃഷ്ണൻ സംസാരിച്ചു. എം.പി രാജീവൻ സ്വാഗതം പറഞ്ഞു. രഹ്ന എം.കെ , തീർഥ.വി , എം.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.