കണ്ണാടിപ്പറമ്പ് : മതസൗഹാർദം വിളിച്ചോതി മാലോട്ട് എ.എൽ.പി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പി ടി എ യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. കുട്ടികളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പലഹാരങ്ങളും പഴ വർഗങ്ങളും ഇഫ്താർ വിരുന്ന് മനോഹരമാക്കി.
പി ടി എ പ്രസിഡണ്ട് എൻ.പ്രജിത്ത് , മദർ പി ടി എ പ്രസിഡണ്ട് ഷാഹിന കെ.വി., പി ടി എ വൈസ് പ്രസിഡണ്ട് ഹഫ്സത്ത് പി.വി, വികസന സമിതി കൺവീനർ പി.വേലായുധൻ, പി.ടി.എ എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബിന്ദു, അധ്യാപകരായ അനിത എ.പി.കെ, രമ്യ കെ.ഒ, ഹർഷ സി, സുഗന്ധി.എസ്., രജില സി.പി, അർഷിദ തുടങ്ങിയവർ പങ്കെടുത്തു.