കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വനിതാ കലാമേളയും ഹരിത അയൽക്കൂട്ട പ്രഖ്യാപനവും അതി ദാരിദ്ര്യമുക്ത പ്രഖ്യാപനവും നടത്തി


കൊളച്ചേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വനിതാ കലാമേളയും ഹരിത അയൽക്കൂട്ട പ്രഖ്യാപനവും അതി ദാരിദ്ര്യമുക്ത പ്രഖ്യാപനവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ പ്രമീള ഉദ്ഘാടനം ചെയ്തു. കൊളച്ചേരി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ഹരിത അയൽക്കൂട്ടങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കലാമേളയിൽ പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനവും നൽകി. 

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സി.എം പ്രസീത ടീച്ചർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി ഷമീമ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, കുടുംബശ്രീ CDS ചെയർപേഴ്സൺ കെ.ദീപ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി സ്വാഗതവും ICDS സൂപ്പർവൈസർ ശ്രീദേവി നന്ദിയും പറഞ്ഞു.



Previous Post Next Post