പള്ളിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ്കിന്റെ ഭാഗമായി പള്ളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂളിൽ വിദ്യാർഥികൾക്കുള്ള യാത്രയയപ്പും സയൻസ് ദിനാചാരണവും നടത്തി. ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. സയൻസ് എക്സിബിഷനിൽ വിദ്യാർത്ഥികൾ വിവിധ കഴിവുകൾ പ്രദർശിപ്പിച്ചു.
പരിപാടിയ്ക്ക് സി.എ.ഒ ഡോ.താജുദ്ധീൻ വാഫി പരിപാടിക്ക് നേതൃത്വം നൽകി. പോക്കർഹാജി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സത്തർഹാജി, അഷ്റഫ് മെമ്പർ, മുസ്തഫഹാജി, അബ്ദുൽകാദർ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് മുസ്തഫ, മുരളീധരൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ഉഷടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു.