കണ്ണാടിപ്പറമ്പ് ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ ലഹരി നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. 

മഹാത്മാ സാംസ്‌കാരിക കേന്ദ്രം കണ്ണാടിപ്പറമ്പ് ഏരിയ കോ-ഓർഡിനേറ്ററും അദ്ധ്യാപകനുമായ പ്രശാന്തൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ മോഹനാംഗൻ എന്നിവർ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങടാന് ലഹരി വിരുദ്ധ പോസ്റ്റർ നൽകി. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽമാരായ സുനിത, മേഘ, രഹ്‌നസ് തുടങ്ങിയർ പങ്കെടുത്തു.

Previous Post Next Post