കണ്ടക്കൈ കോട്ടയാട് തിടിൽ തറവാട് ശ്രീ വയനാട്ടുകുലവൻ ക്ഷേത്രകമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു


മയ്യിൽ :- കണ്ടക്കൈ കോട്ടയാട് തിടിൽ തറവാട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് അനുമോദന സദസ്സ് സംഘടിപ്പിച്ചു. 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ സച്ചിൻ സുനിലിനെ ശ്രീ വയനാട്ടുകുലവൻ ക്ഷേത്രകമ്മിറ്റി അനുമോദിച്ചു. 

ക്ഷേത്രമുറ്റത്ത് നടന്ന പരിപാടി എ.പി നാരായണൻ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ എ.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ടി.രാഘവൻ, എ.സഹദേവൻ പൊന്നാട അണിയിച്ചു. എം.പി മുകുന്ദൻ, ടി.തമ്പാൻ, ടി.ബിജു, സനു, കോമരം സജീവൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി വി.ദിജേഷ് സ്വാഗതം പറഞ്ഞു. 

2025-26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ : എ.പി നാരായണൻ 

സെക്രട്ടറി : ടി.വിനീഷ്

Previous Post Next Post