കണ്ണൂർ നെഹ്‌റു യുവകേന്ദ്രയും തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയവും സംയുക്തമായി ഉപഭോക്തൃ അവകാശദിനം ആചരിച്ചു


മയ്യിൽ :- കണ്ണൂർ നെഹ്‌റു യുവകേന്ദ്രയും തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയവും സംയുക്തമായി അന്താരാഷ്ട്ര ഉപഭോക്‌തൃ അവകാശ ദിനാചരണം സംഘടിപ്പിച്ചു. മയ്യിൽ പഞ്ചായത്ത്‌ വികസന സ്‌റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.ഭരതൻ ഉദ്‌ഘാടനം ചെയ്‌തു. 

നാഷണൽ സർവീസ്‌ സ്‌കീം ക്ലസ്‌റ്റർ കൺവീനർ സി.വി ഹരീഷ്‌ കുമാർ ‘ഉപഭോക്‌താക്കളുടെ അവകാശങ്ങൾ’ എന്ന വിഷയം  അവതരിപ്പിച്ചു. കെ.സി ശ്രീനിവാസൻ അധ്യക്ഷനായി. തത്സമയ ക്വിസ്‌ മത്സരവിജയികൾക്ക്‌ വി.വി ഗോവിന്ദൻ, പി.കൃഷ്‌ണൻ, ടി.വി പേമവല്ലി എന്നിവർ സമ്മാനം നൽകി. എം.വി സുമേഷ്‌, പി.പി സതീഷ്‌ കുമാർ എന്നിവർ സംസാരിച്ചു.

Previous Post Next Post