പാട്യം മുതിയങ്ങ വയലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

 


കൂത്തുപറമ്പ്:-പാട്യം മുതിയങ്ങ വയലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. മൊകേരി വളള്യായിലെ എ.കെ ശ്രീധരൻ (75) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ  കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Previous Post Next Post