സെന്റ് ഓഫ്‌ പാർട്ടി ആഘോഷമാക്കാൻ പത്താം ക്ലാസ് വിദ്യാർഥികൾക്ക് കഞ്ചാവ് നൽകി; യുവാവ് അറസ്റ്റിൽ

 


കാസർഗോഡ്:- സെന്റ് ഓഫ്‌ പാർട്ടി ആഘോഷമാക്കാൻ പത്താം ക്ലാസ് വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ യുവാവ് അറസ്റ്റിൽ. കളനാട് സ്വദേശി സമീർ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് നഗരത്തിലെ സ്കൂളിൽ ഇയാൾ കഞ്ചാവ് വിതരണം ചെയ്തത്. സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് പോലീസ് തയ്യാറാക്കി. പോലീസിന്റെ പരിശോധനയിൽ വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയും ചെയ്തു.

കാസര്‍ഗോഡ് നഗരത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റ് ലഹരിയും ലഭിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിവരുന്നതിനിടെയാണ് സെന്റ്ഓഫ് ആഘോഷിക്കുന്ന സ്‌കൂളില്‍ പരിശോധന നടത്തിയത്. നാല് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ്‌ സമീറാണ് കഞ്ചാവ് നൽകിയതെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതിയെ പിടികൂടുന്നതിനിടയില്‍ സമീര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. ഇതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. പിടിയിലായ സമീര്‍ കഞ്ചാവും എംഡിഎംഎയും വില്‍പന നടത്തുന്നയാളാണെന്ന് പൊലീസ് പറയുന്നു. സമീറിനെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.

Previous Post Next Post