നാറാത്ത് :- കേരള സമൂഹത്തെ സന്തോഷ സമൂഹമായി പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും ചേർന്ന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ വാർഡ് തലത്തിൽ നടപ്പിലാക്കുന്ന ഹാപ്പി കേരളം ഇടം പരിപാടിക്ക് നാറാത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഓണപ്പറമ്പിൽ തുടക്കമായി. ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ പി.കെ ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ അധ്യക്ഷനായി.
കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.സനീഷ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശ്യാമള വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണിചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ, ഹാപ്പി കേരളം ആർ.പി മാർ, സ്നേഹിതാ സർവീസ് പ്രൊവൈഡർ, ദർശന കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ഗിരിജ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ കെ.ഷീജ നന്ദിയും പറഞ്ഞു.