IRPC ക്ക്‌ ധനസഹായം നൽകി


മയ്യിൽ :- കയരളം ഞാറ്റുവയലിലെ സി.വി.സി നിലയത്തിലെ പരേതയായ എൻ.വി ലക്ഷ്മി അമ്മയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ചേർന്ന് IRPC യുടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി. 

CPI(M) മയ്യിൽ ഏരിയാ സെക്രട്ടരിയും ജില്ലാ കമ്മിറ്റി അംഗവുമായ എൻ.അനിൽ കുമാർ ഏറ്റുവാങ്ങി. തദവസരത്തിൽ, LC സെക്രട്ടറി ടി.പി മനോഹരൻ, lRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ.ദാമോദരൻ, കെ.വി സുധാകരൻ, സി.സുഗേഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post