ചേലേരി - കായച്ചിറ പ്രദേശങ്ങളിൽ ലഹരിവില്പന ; ജനജാഗ്രതാ സമിതി സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് സാമൂഹ്യവിരുദ്ധർ എടുത്തുമാറ്റിയാതായി പരാതി


ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ചേലേരി - കായച്ചിറ വാർഡുകളുടെ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ ലഹരിവില്പനയും ലഹരി ഉപയോഗവും വ്യാപകമാകുന്നതായി പരാതി. ചേലേരി മാപ്പിള എ.എല്‍.പി സ്കൂളിന് സമീപം വീടുകളിലും കടയിലും ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നതായി നാട്ടുകാർ പറയുന്നു. 

ഇത്തരം ലഹരി ഉപയോഗവും വില്പനയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഈ പ്രദേശത്ത് ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്. ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ ബോർഡ് സാമൂഹ്യവിരുദ്ധർ എടുത്തുമാറ്റിയാതായി നാട്ടുകാർ പറയുന്നു. ലഹരി കേന്ദ്രമാക്കുന്ന ഇത്തരം പ്രവർത്തികൾ ഇനിയും ശ്രദ്ധയിൽപെട്ടാൽ തുടർനടപടി സ്വീകരിക്കാനാണ് നീക്കം.
Previous Post Next Post