കൊളച്ചേരി :- കരിങ്കൽക്കുഴി സ്പോർട്സ് & ആർട്‌സ് ക്ലബ്ബ് കെ.എസ് & എ.സിയുടെ സുവർണജൂബിലി സാംസ്കാരികോത്സവത്തിന് തുടക്കമായി. സംഗീത സംവിധായകൻ പി.എസ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ഗാനം ആലപിച്ചുകൊണ്ട് കരിങ്കൽക്കുഴി പി.ജയചന്ദ്രൻ നഗറിൽ ഒരു വർഷം നീളുന്ന സുവർണ്ണജൂബിലി ആഘോഷത്തിന് പരിപാടിക്ക് ഉത്തര കേരള ഗാനോത്സവത്തോടെ തുടക്കമായി.
സ്വാഗതസംഘം ചെയർമാൻ അഡ്വ.പി.അജയകുമാർ അധ്യക്ഷത വഹിച്ചു. എ.വി രഞ്ജിത് റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ സനോജ്, കെ.വി ഫിലോമിന, കെ.പി അബ്ദുൾ മജീദ് , കെ.പി നാരായണൻ, മഹേഷ് കക്കത്ത് എന്നിവർ മുഖ്യാതിഥികളായി. ഡോ. ശ്യാം കൃഷ്ണൻ, സച്ചിൻ സുനിൽ, പല്ലവി രതീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ കൺവീനർ വി.വി.ശ്രീനിവാസൻ, രമ്യ വിനോദ്, വിജേഷ് നണിയൂർ തുടങ്ങിയവർ സംസാരിച്ചു. മെഗാ മ്യൂസിക് റിയാലിറ്റി ഷോയും അരങ്ങേറി.