കൊളച്ചേരി :- കെ.എസ്.ഇ.ബി കൊളച്ചേരി സെക്ഷന്റെ ആഭിമുഖ്യത്തിൽ ദേശീയ ലൈൻമാൻ ദിനാഘോഷം നടത്തി. അസിസ്റ്റൻ്റ് എൻജിനീയർ ജിജിൽ പി.പി ഉദ്ഘാടനം ചെയ്തു. സബ് എൻജിനീയർ രശ്മി പി.പി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെച്ച് ലൈൻമാൻ, ഇലക്ട്രിസിറ്റി വർക്കർ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഇ.സുഭാഷ് സ്വാഗതവും ആർ.വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.