മയ്യിൽ :- മയ്യിൽ ടൗണിൽ മാർച്ച് 12,13 തീയ്യതികളിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 33 -മത് ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കൗൺസിലർമാർ, ബ്ലോക്ക് ഭാരവാഹികൾ, ബ്ലോക്ക് കൗൺസിലർമാർ എന്നിവരുടെ യോഗം ചേർന്നു.
ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇ.മുകുന്ദൻ, ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ ടീച്ചർ, സെക്രട്ടറി സി.പത്മനാഭൻ ,രക്ഷാധികാരി കെ.ബാലകൃഷ്ണൻ, വിവിധ യൂണിറ്റ് സെക്രട്ടറിമാർ, വിവിധ സബ്ബ് കമ്മറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു. സി.പത്മനാഭൻ സ്വാഗതവും ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.