KSSPU ജില്ല സമ്മേളനം; മയ്യിൽ, ഇരിക്കൂർ ബ്ലോക്ക് കമ്മി കമ്മിറ്റി ഭാരവാഹികളുടെ യോഗം ചേർന്നു

 


മയ്യിൽ:-മാർച്ച് 12, 13 തിയ്യതികളിൽ മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ 33 ആമത് കണ്ണൂർ ജില്ലാ സമ്മേളനം വിജയിപ്പിക്കണമെന്ന്  മയ്യിൽ, ഇരിക്കൂർ ബ്ലോക്ക് ഭാരവാഹികളുടെയും വിവിധ സബ്ബ് കമ്മറ്റി ഭാരവാഹികളുടെ വളണ്ടിയർ മാരുടെയും സo യുക്ത യോഗത്തിൽ ആഹ്വാനം ചെയ്തു. 

സംസ്ഥാനകമ്മറ്റി അംഗംകെ.ടി കത്രിക്കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ചു. മയ്യിൽ ബ്ലോക്ക് സിക്രട്ടറി സി.പത്മനാഭൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗം ഇ. മുകുന്ദൻ , മയ്യിൽ ബ്ലോക്ക് പ്രസിഡൻറ് കെ വി യശോദ ടീച്ചർ, ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻറ് കെ.പി.രാമകൃഷ്ണൻ , ഇരിക്കൂർ ബ്ലോക്ക് സിക്രട്ടറി എം.ബാലൻ, ഫുഡ് കമ്മറ്റി കൺവീനർ ഇ.പി.രാജൻ, സ്റ്റേജ് &ഡക്കറേഷൻ കമ്മറ്റികൺവീനർ പി.വി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു



.

Previous Post Next Post