KSSPU കുറ്റ്യാട്ടൂർ യൂണിറ്റ് സാഹിത്യ വേദി ചർച്ച സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ യൂണിറ്റ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് - നിലവിലുള്ള ഭരണ സംവിധാനത്തെ ബാധിക്കുമോ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. സാഹിത്യ വേദി പ്രസിഡൻ പ്രസിഡൻറ് പി.പി രാഘവൻ മാസ്റ്റരുടെ അധ്യക്ഷതയിൽ പ്രമുഖ പ്രഭാഷകൻ അഡ്വ: മുകുന്ദൻ പുത്തലത്ത് മുഖ്യപ്രഭാഷണം നടത്തി. 

തുടർന്ന് എം.ജനാർദ്ദനൻ മാസ്റ്റർ, കെ.വി ചന്ദ്രൻ മാസ്റ്റർ, കെ.പി വിജയൻ നമ്പ്യാർ, വി.രമാദേവി ടീച്ചർ, വി.പി നാരായണൻ മാസ്റ്റർ, കെ.രാമകൃഷ്ണൻ മാസ്റ്റർ, പി.കുട്ടികൃഷ്ണൻ , പി.കെ ശൈലജ ടീച്ചർ, കെ.വി സരസ്വതി ടീച്ചർ, കെ.കേശവൻ മാസ്റ്റർ, ബാബു അരിയേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സാഹിത്യ വേദി കൺവീനർ വി.മനോമോഹനൻ മാസ്റ്റർ സ്വാഗതവും ജോ. കൺവീനർ എം.ജെ ജ്യോതിഷ് നന്ദിയും പറഞ്ഞു.



Previous Post Next Post