പള്ളിപ്പറമ്പ്:- ആത്മ സംസ്കരണത്തിന്റെയും വിശുദ്ധിയുടെയും മാസമായ പുണ്യ റമളാനിന്റെ കാരുണ്യത്തിന്റെ പത്തിൽ പള്ളിപ്പറമ്പ് ശാഖ SYS,SKSSF കമ്മറ്റി ഇഫ്താർ സംഗമവും റമളാൻ സന്ദേശ പ്രഭാഷണവും സംഘടിപ്പിച്ചു. ഹാഫിള് അമീൻ ഫൈസി സ്വാഗതവും അമീർ സഅദി അധ്യക്ഷതയും വഹിച്ചു. അബ്ദുൽ ഖാദിർ സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. പ്രഗൽഭ വാഗ്മി ഹാഫിള് അബ്ദുല്ല ഫൈസി റമളാൻ സന്ദേശം നൽകി. ഹംസ മൗലവി,മുത്തലിബ് ഹുദവി,സി എം മുസ്തഫ, കെ കെ മുസ്തഫ,അശ്റഫ് (വാർഡ് മെമ്പർ) തുടങ്ങിയവർ ആശംസകൾ നേർന്നു. അബ്ദുലത്തീഫ് നന്ദി പറഞ്ഞു.