SSLC, പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും ; മൂല്യനിർണയം ഏപ്രിൽ 3 മുതൽ


തിരുവനന്തപുരം :- എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. എസ്എസ്എൽസിക്ക് ബയോളജിയും പ്ലസ്‌ടുവിന് ഫിലോസഫി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ജേണലിസം തുടങ്ങി വിവിധ വി ഷയങ്ങളിലുമാണ് അവസാന പരീക്ഷ. പ്ലസ‌് വണിനു നാളെയും 29നും കൂടി പരീക്ഷയുണ്ട്.

9 വരെ ക്ലാസുകളിലെ പരീക്ഷയും നാളെ അവസാനിക്കും. എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതൽ 11 വരെയും 21 മുതൽ 26 വരെയും രണ്ടു ഘട്ടങ്ങളായി നടക്കും. ഹയർ സെക്കൻഡറി മൂല്യനിർണയവും ഏപ്രിൽ 3 മുതലാണ്. ഫലപ്രഖ്യാപനം മേയ് മൂന്നാം വാരം.

Previous Post Next Post