ലഹരിസംഘങ്ങൾക്ക് പൂട്ടിടാൻ പോലീസിന്റെ ഡ്രോൺ പരിശോധന ; ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി


കോഴിക്കോട് :- കോഴിക്കോട് പോലീസിന്റെ ഡ്രോൺ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് 16 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ലഹരി സംഘങ്ങൾക്കായി ഫറോക് എസിപിയുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തുമ്പോളാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

Previous Post Next Post