കമ്പിൽ :- കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെന്റർ കമ്പിൽ ലത്വീഫിയ്യ അറബിക് & ആർട്‌സ് കോളേജിൽ വിജയകരമായി അഞ്ച് വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സനദ് ദാന സമ്മേളനവും വാർഷിക പ്രഭാഷണവും ഏപ്രിൽ 18, 19 തീയ്യതികളിൽ ഖാളി സയ്യിദ് ഹാഷിം ബാ അലവി കുഞ്ഞി തങ്ങൾ നഗർ കമ്പിൽ മൈതാനിപ്പള്ളി ഗ്രൗണ്ടിൽ വെച്ച് നടക്കും.
ഏപ്രിൽ 17 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ലത്വീഫിയ്യ അറബിക് & ആർട്‌സ് കോളജ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഗ്രാൻ്റ് ഗാതറിങ്ങിൽ വനിതാ ബിരുദ ധാരികൾക്കും ഹിഫ്ള് പഠനം പൂർത്തിയാക്കിയ വനിതകൾക്കും ബഹുമാനപ്പെട്ട സയ്യിദത്ത് സജ്‌ന ബീവി, പാണക്കാട് സ്ഥാന വസ്ത്രങ്ങൾ വിതരണം ചെയ്യും.
ഏപ്രിൽ 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സനദ് ദാന സമ്മേളനം ഉദ്ഘാടനവും സനദ് വിതരണവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി പി ഉമ്മർ മുസ്ല്യാർ, അബ്ദുറഹിമാൻ കല്ലായി, അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. ജലിൽ റഹ് മാനി വാണിയന്നൂർ മുഖ്യ പ്രഭാഷണം നടത്തും.
ഏപ്രിൽ 19 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. യഹ് യ ബാഖവി പുഴക്കര മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഹുസൈൻ കോയ തങ്ങൾ കാങ്കോൽ സ്വലാത്ത് മജ്ലിസിന് നേതൃത്വം നൽകും.
പരിപാടിയോടനുബന്ധിച്ച് അറബിക് & ആർട്സ് കോളേജ് കെട്ടിടത്തിൽ പുതുതായി നിർമ്മിച്ച ആധുനിക രീതിയിലുള്ള കോൺഫറസ് ഹാൾ ഉദ്ഘാടനം സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി യൂത്ത് മീറ്റ്, മഹല്ല് പ്രതിനിധി സംഗമം, പ്രവാസി മീറ്റ്, അറബിക് & ആർട്സ് കോളേജ് രക്ഷാകർത്യ സംഗമം, പൂർവ്വ വിദ്യാർത്ഥി മീറ്റ്, ഗ്രാൻ്റ് ഗാതറിങ്ങ് തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിലായി നടക്കുന്നുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാംഗ്വേജസ് ആൻറ് ടാൻസലേഷൻ (ഭാഷാ പഠനത്തിനും തർജമക്കും വേണ്ടിയുള്ള പരിശീലന കേന്ദ്രം), ഡയാലിസിസ് സെൻ്റർ, പോസ്റ്റ് നേറ്റൽ കെയർ സെൻ്ർ (പ്രസവാനന്തര പരിചരണ കേന്ദ്രം) തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെന്റർ പ്രവർത്തകർ. കമ്പിൽ, പന്ന്യങ്കണ്ടി, പാട്ടയം, കുമ്മായക്കടവ്, നാറാത്ത്, പാമ്പുരുത്തി, പള്ളിപ്പറമ്പ് എന്നീ ഏഴു മഹല്ലുകളുടെ കൂട്ടായ്മയിൽ ബഹുവന്ദ്യരായ സയ്യിദ് ഹാഷിം കുഞ്ഞി തങ്ങളുടെ നേതൃത്വത്തിൽ 1991 ൽ തുടക്കം കുറിച്ച് കമ്പിൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന മഹത്തായ സ്ഥാപനമാണ് കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെന്റർ, സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ പ്രസിഡണ്ടും പി പി മുജൂബുറഹ് മാൻ ജനറൽ സെകട്ടറിയും എം അബ്ദുൽ അസീസ് ട്രഷററുമായ കമ്മിറ്റിയാണ് കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെന്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. യതീംഖാന, മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, അറബിക് & ആർട്സ് കോളേജ്, വനിത ഹിഫ്ളൽ ഖുർആൻ കോളേജ്, ഹോം കെയർ, റിലീഫ് സെൽ തുടങ്ങിയ സംരംഭങ്ങൾ ലത്വീഫിയ്യയുടെ സ്ഥാപനങ്ങളായി ഭംഗിയായി പ്രവർത്തിച്ചു വരുന്നു.