മയ്യിൽ :- വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടേയും പോഷക ഘടകങ്ങളുടേയും 62 -ാം സംയുക്ത വാർഷികം 'ജയകേരളനടനം-2025' ഏപ്രിൽ 19 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. വായനശാലയ്ക്കു സമീപം പ്രത്യേകം ഒരുക്കിയ നഗറിൽ നടക്കുന്ന പരിപാടി വൈകുന്നേരം 7 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം ചെയ്യും.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.വി ശ്രീജിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി ഓമന എന്നിവർ മുഖ്യാഥിതികളാകും. ഉദ്ഘാടന പരിപാടിയെത്തുടർന്ന് ബാലവേദി, കലാസമിതി, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ നൃത്ത-നൃത്യങ്ങളും, മട്ടന്നൂർ ശിവദാസ് നയിക്കുന്ന 'ഹാസ്യസംഗീത വിസ്മയവും 'അരങ്ങേറും.