കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ 20കാരൻ കൊല്ലപ്പെട്ടു

 


തൃശൂർ:- അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. തമ്പാന്റെ മകൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു. സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച്ച പാലക്കാടും യുവാവ് കാട്ടാനയുടെ ആക്രമത്തിൽ മരിച്ചിരുന്നു. യുവാവിൻ്റെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.

Previous Post Next Post