ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ് ; 2200 രൂപ കുറഞ്ഞു


തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്ന് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. ഇന്നലെ കൂടിയതത്രയും തന്നെയാണ് ഇന്ന് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഒറ്റദിന വര്ധനവിലയിരുന്നു ഇന്നലെ സ്വർണവില. ഇന്നലെ പവന് 2200 രൂപ കൂടിയിരുന്നു. ഇന്ന് 2200 രൂപതന്നെ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. 

ഇന്നലെ റെക്കോർഡ് വിലയിൽ എത്തിയപ്പോൾ, ഉയർന്ന വിലയിൽ ലാഭം എടുക്കൽ നടന്നതാണ് വില കുറയാൻ കാരണമായത്. താരിഫ് റേറ്റിൽ ചെറിയ അയവുകൾ വരുത്താനുള്ള ചർച്ചകൾ തുടരുന്നതും വില കുറയാൻ കാരണമായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്. 

Previous Post Next Post