ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ഇന്ദിരാ ഭവൻ ഉദ്ഘാടനം ഏപ്രിൽ 25ന്


ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി ചട്ടുകപ്പാറയിൽ നിർമ്മിച്ച ഇന്ദിരാ ഭവൻ ഉദ്ഘാടനം ഏപ്രിൽ 25 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും.  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട്  പി.കെ വിനോദിൻ്റെ അദ്ധ്യക്ഷതയിൽ AICC സംഘടന കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി ഉദ്ഘാടനം നിർവ്വഹിക്കും.

മീറ്റിംഗ് ഹാൾ ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്, കെ.വി ഗോപാലൻ മാസ്റ്റർ സ്മ‌ാരക ലൈബ്രറി ഉദ്ഘാടനം അഡ്വ: സണ്ണി ജോസഫ് എം.എൽ.എയും നിർവ്വഹിക്കും. കെപിസിസി മെമ്പർമാരായ മുഹമ്മദ് ബ്ലാത്തൂർ, ചന്ദ്രൻ തില്ലങ്കേരി, അഡ്വ: വി.പി അബ്ദുൽ റഷീദ്, മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് വിവിധ കലാപരിപാടികളും, പുന്നാട് പൊലിക ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാട്ടരങ്ങ് പരിപാടിയും അരങ്ങേറുന്നു.

Previous Post Next Post