ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം ; കനത്തമഴയിലും മിന്നൽ പ്രളയത്തിലും 37 വീടുകൾ തകർന്നു


ദില്ലി : - ജമ്മു കശ്മീരിലെ റമ്പാൻ ജില്ലയിൽ വീണ്ടും മേഘവിസ്ഫോടനം. ഇന്നലെ രാത്രി പെയ്ത കനത്തമഴയിലും മിന്നൽ പ്രളയത്തിലും 37 വീടുകൾ തകർന്നു. നിരവധി കന്നുകാലികളെ കാണാതായി. ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് നിന്നും ആളുകളെ മാറ്റി മാർപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച ജമ്മു ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണ്.

പ്രളയബാധിത പ്രദേശത്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രളയബാധിതരെ എത്രയും പെട്ടന്ന് പുനരധിവസിപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം ത്രിപുരയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ 400 വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

Previous Post Next Post