പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ ലോഡ്‌ജുകളിൽ റെയ്ഡ് ; മയക്കുമരുന്നുമായി യുവതികൾ അടക്കം 4 പേർ അറസ്റ്റിൽ



പറശ്ശിനി :- പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ ലോഡ്‌ജിൽ നടത്തിയ റെയ്‌ഡിൽ മയക്ക് മരുന്ന് പിടികൂടിയത്. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ, ഇരിക്കൂർ സ്വദേശിനി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് അറസ്റ്റിലായത്. 490 മില്ലി MDMA, ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകൾ, ലാമ്പുകൾ എന്നിവയും പിടികൂടി.

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ് നടന്നത്. മയക്ക്‌മരുന്ന് പിടികൂടിയ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷാജി, അഷ്റഫ് മലപ്പട്ടം, പ്രിവന്റീവ് ഓഫീസർമാർ എന്നിവരും  ഉണ്ടായിരുന്നു.

Previous Post Next Post