ഉളിയിലിൽ ബസിന് പിറകിൽ ബസിടിച്ച് അപകടം ; 6 പേർക്ക് പരിക്കേറ്റു
മട്ടന്നൂർ :- മട്ടന്നൂർ ഉളിയിലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന അസ്റ്റോറിയ ബസിന് പിറകിൽ ഉളിയിൽ പാലത്തിന് സമീപം ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.