കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷം ഏപ്രിൽ 7 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ നടക്കും. വാർഷികത്തിന് മുന്നോടിയായി ഏപ്രിൽ 6 ഞായറാഴ്ച വൈകുന്നേരം 4:30 ന് വിളംബര ഘോഷയാത്ര നടക്കും.
സർവീസിൽ നിന്ന് വിരമിക്കുന്ന പി.എം ഗീതാബായ് ടീച്ചർക്കുള്ള യാത്രയയപ്പ് ഉദ്ഘാടന സമ്മേളനത്തിൽ നൽകും. സ്കൂൾ സ്മരണിക പ്രകാശനം നിർവ്വഹിക്കും. പൂർവ്വ അധ്യാപകരെ ആദരിക്കൽ, പുസ്തക പ്രകാശനം, വിവിധ കലാ പരിപാടികൾ, സമ്മാനദാനം എന്നിവ നടക്കും.