മാലിന്യക്കൂമ്പാരമായി മാടായിപ്പാറ ; മാടായിപ്പാറയ്ക്ക് സംരക്ഷണമൊരുക്കാൻ മെയ് 7 മുതൽ സത്യാഗ്രഹം നടത്തും


പഴയങ്ങാടി :- മാടായിപ്പാറയിൽ ജൈവവൈവിധ്യത്തിനും ശാന്തമായ അന്തരീക്ഷത്തിനും പൈതൃകത്തിനും ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാടായിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മേയ് 7 മുതൽ 11 വരെ പഞ്ചദിന സായാഹ്‌ന സത്യഗ്രഹം നടക്കും. വൈകിട്ട് 4 മുതൽ 6 വരെയാണ് സത്യഗ്രഹം.

സന്ദർശകർ ഭക്ഷണം കൊണ്ടുവന്ന് ഭക്ഷിച്ച് അവശിഷ്ടങ്ങളും കുപ്പികളും പ്ലാസ്റ്റിക് സാധനങ്ങളും പാറയിൽ വലിച്ചെറിയുന്നു, വാഹനങ്ങൾ കയറ്റി സസ്യങ്ങൾ നശിപ്പിക്കുന്നു, ഭൂമികയ്യേറ്റം നടക്കുന്നു. സംരക്ഷണ മേഖലയുടെ വേലികൾ തകർത്തു. പാറയിൽ ബർത്‌ഡേ പാർട്ടികൾ നടത്തി മാലിന്യം ഇവിടെ ത്തന്നെ തള്ളുന്നു തുടങ്ങിയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സത്യഗ്രഹം നടത്തുന്നതെന്ന് മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ പി.പി കൃഷ്ണൻ, സെക്രട്ടറി കെ.പി ചന്ദ്രാംഗദൻ എന്നിവർ അറിയിച്ചു.

Previous Post Next Post