ചെറുവത്തലമൊട്ട :- ചെറുവത്തലമൊട്ട AKG സ്മാരക വായനശാല & ഗ്രന്ഥാലയം വാർഷികാഘോഷം ഇന്ന് ഏപ്രിൽ 19 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ ചെറുവത്തലമൊട്ടയിൽ വെച്ച് നടക്കും.
വൈകുന്നേരം 6.30 ന് സാംസ്കാരിക സമ്മേളനം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. പി.പി റെജി അധ്യക്ഷത വഹിക്കും. ഇ.പി.ആർ വേശാല മുഖ്യാതിഥിയാകും. പി.സുനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
വൈകുന്നേരം 5 30 മുതൽ ബാലവേദി കൂട്ടുകാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, വനിതാവേദി പ്രവർത്തകർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും. തുടർന്ന് തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സിന്റെ നാടകം മുച്ചീട്ടു കളിക്കാരന്റെ മകൾ അരങ്ങിലെത്തും.