കോട്ടയത്ത് ആറു വയസുകാരി കുഴഞ്ഞുവീണ് മരണപ്പെട്ടു


കോട്ടയം :- കോട്ടയം പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരിച്ചത്. കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.

Previous Post Next Post