മയ്യിൽ:-അർബുദം ബാധിച്ച യുവാവ് ജീവിതത്തിലേക്കെത്താൻ ഉദാരമതികളുടെ സഹായം തേടുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ചെറുപഴ ശ്ശി കാലടിയിലെ എ. സമീറാണ് ബ്രെയിൻ ട്യൂമർ ബാധിച്ച് എംവിആർ കാൻസർ സെന്ററിൽ കഴിയുന്നത്. നിർധനകുടുംബത്തിന്റെ അത്താണിയായ സമീർ ഭീമമായ തുക ചെലവഴിച്ചാണ് ഇതുവരെ ചികിത്സ നടത്തിയത്.
ഇനിയുള്ള സർജറിക്കും മറ്റുമായി ഭാരിച്ച സമീർ തുക കണ്ടെത്തുന്നതിന് മയ്യിൽ പഞ്ചായത്ത് പ്ര സിഡന്റ് എം.വി. അജിത രക്ഷാധികാരിയായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു. ഹാരിസ് സി. മർവ്വ ചെയർമാനും പഞ്ചായത്തംഗം ഖാദർ കാലടി കണവീനറുമാണ്. എ.പി. സൈനുദ്ധീനാണ് ഖജാൻജി.
ബാങ്ക് അക്കൗണ്ട്: ഫെഡറൽ ബാങ്ക് മയ്യിൽ. നമ്പർ: 20780100091316. ഐഎഫ്എസ്‌സി: FDRL0002078. ഫോൺ: 9995007085.