ചേലേരി :- മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന "കളിയിലുണ്ട് കാര്യം" ചേലേരി യൂണിറ്റ് തല ബാലോത്സവം നാളെ ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ചേലേരിമുക്ക് അലിഫ് സെന്റർ ഗ്രൗണ്ടിൽ നടക്കും.
മൂന്ന് കാറ്റഗറികളിലായി 15 മത്സരങ്ങൾ ഉണ്ടായിരിക്കും. ഓരോ കാറ്റഗറികളിലും ഒന്ന്, രണ്ട് സ്ഥാനം നേടുന്നവർക്കും പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ ലഭിക്കും. സ്കൂൾ തലത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.